പ്രേംനസീര്‍ മഹത്വത്തിന്റെ പര്യായം
(ജീവചരിത്രം)
ഇ.എം.നസീര്‍ ചിറയിന്‍കീഴ്
എന്‍.ബി.എസ്
മനുഷ്യരാശിക്ക് എക്കാലവും പ്രയോജനകരമാകേണ്ട മഹത്വം നിറഞ്ഞ ജീവിതസന്ദേശം സ്വജീവിതത്തിലൂടെ പകര്‍ന്നു നല്‍കിയ മാതൃകാപുരുഷനായിരുന്ന പ്രേംനസീറിനെക്കുറിച്ചുള്ള പുസ്തകം. ദൈവത്തെ നന്മയുടെ പര്യായമായി ദര്‍ശിച്ച് അതിന്റെ പ്രതിരൂപമായി ജീവിച്ചുകാണിച്ചുകൊണ്ടാണ് അദ്ദേഹം ഈ ലോകത്തിലൂടെ കടന്നുപോയത്. കാലയവനികയ്ക്കു പിന്നില്‍ മറഞ്ഞ് കാല്‍നൂറ്റാണ്ട് പിന്നിടുമ്പോഴും പ്രേംനസീര്‍ അനുസ്മരണദിനങ്ങളില്‍ ശാര്‍ക്കരപ്പരമ്പില്‍ തടിച്ചുകൂടുന്ന ആയിരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്ന ഒരു സത്യമുണ്ട്, മറ്റൊരുനാട്ടിലും ആരുംതന്നെ ഒരു വ്യക്തിയെയും ഇത്രയധികം സ്‌നേഹിച്ചിട്ടില്ല; ആരാധിച്ചിട്ടുമില്ല.
Leave a Reply