(മാധ്യമ പഠനം)
പി.കിഷോര്‍
കേരള മീഡിയ അക്കാദമി 2022
ബിസിനസ് ജേണലിസം പത്രപ്രവര്‍ത്തകര്‍ക്ക് ആകര്‍ഷകമായ ഒരു മേഖലയായി മാറിയ പുതിയ കാലത്ത്, ഈ പത്രപ്രവര്‍ത്തന ശാഖയുടെ ചരിത്രവും സാധ്യതകളും തുറന്നുവയ്ക്കുന്ന പുസ്തകമാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പി.കിഷോറിന്റെ ബിസിനസ് ജേണലിസം. ബിസിനസ് റിപ്പോര്‍ട്ടിങ് എന്നാല്‍ ബജറ്റ് വാര്‍ത്തകള്‍ മാത്രമല്ലെന്നും, സമൂഹത്തിലെ എറ്റവും ചലനാത്മകമായ സാമ്പത്തികധാരയുടെ മിടിപ്പുകള്‍ തിരിച്ചറിയുന്നതാണെന്നും ഈ കൃതി ഓര്‍മ്മിപ്പിക്കുന്നു. ഹൃദ്യമായ ഭാഷ, ലളിതമായ അവതരണം.-ജനറല്‍ എഡിറ്റര്‍ പി.കെ.രാജശേഖരന്‍ ഇങ്ങനെയാണ് ഈ കൃതിയെ വിശേഷിപ്പിക്കുന്നത്.
കേരളത്തിലെ ബിസിനസ് പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രം, ബിസിനസ് വാര്‍ത്തകളിലെ മാറ്റം, ബിസിനസ് ബീറ്റുകളും എഴുത്തും, കോര്‍പ്പറേറ്റ് ലോകം, ബജറ്റ് റിപ്പോര്‍ട്ടിങ്, സാങ്കേതിക പദങ്ങള്‍ തുടങ്ങിയ ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കൃതി.