നിരണം കവികളിലൊരാളായ മാധവപ്പണിക്കരുടെ പാട്ടുകൃതി. ഇത് ഗീതാപരിഭാഷയല്ല. ഗീതാര്‍ത്ഥമുരയ്ക്കുന്ന കൃതിയാണ്. ഉപനിഷത് രഹസ്യം ഉള്‍ക്കൊളളുന്ന ഗീതയിലെ അര്‍ത്ഥഭാരമേറിയ 700 ശേ്‌ളാകങ്ങളെ 328 ശീലുകളാക്കിയാണ് മാധവപ്പണിക്കര്‍ സംക്ഷേപിച്ചിരിക്കുന്നത്. ചെപ്പും പന്തും കളിക്കുന്നതുപോലെ അയത്‌നലളിതമായി തത്വചിന്തകള്‍ എടുത്തു പെരുമാറുന്നു കവി.
ആറു ദേഹപ്രകൃതികള്‍ കവി ഇങ്ങനെ പറയുന്നുഃ
‘ഒരു നാള്‍ വന്നുപിറക്കും പിന്നേയുടല്‍ വളരും ബാലപ്രായം പോം
തെരുതെരെ മുറ്റും തേയും മായും’
മറ്റൊന്ന് ഃ
‘ഒരു കാലവുമൊരുനാശം പാരാതുടലിലിറപ്പു
പിറപ്പുമില്ലാതൊരു പൊരുളതു നിത്യം അരൂപം’