(നാടകം)
കലേഷ് കെ.പി.എ.സി
പ്രഭാത് ബുക്ക് ഹൗസ് 2023
കാലികമായ ഒരു സാമൂഹ്യവിഷയത്തെ കുട്ടികളുടെ മനസ്സിലൂടെ നോക്കിക്കാണാന്‍ ശ്രമിക്കുന്ന ഒരു ബാലനാടകം. പ്രകൃതിഭംഗിയും അതു ജീവജാലങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന ജീവിതസുരക്ഷയും ഇഞ്ചിഞ്ചായി നഷ്ടമാക്കിക്കൊണ്ടി രിക്കുന്ന ഇക്കാലത്ത് ഈ നാടകത്തിന്റെ പ്രസക്തി വളരെ വലുതാണ്. സന്തോഷത്തോടെ ഒരു കുഞ്ഞു വനദേവത ഭൂമിയിലെത്തുന്നു. സ്വാര്‍ഥനായ രാജാവും പരിവാരങ്ങളും ദുരാഗ്രഹം കൊണ്ട് മരങ്ങളെ നശിപ്പിക്കുന്നു. അതോടെ ജീവരാശികള്‍തന്നെ ഈ മണ്ണില്‍ ഇല്ലാതാകുന്നു. അതുകണ്ട് വനദേവത സഹതപിക്കുന്നതാണ് നാടകത്തിന്റെ ക്രിയാംശം. സൂര്യന്‍, ചന്ദ്രന്‍, കഴുകന്‍, പക്ഷികള്‍, മരങ്ങള്‍ തുടങ്ങിയവരോടൊപ്പം അമ്മ, ഒരാള്‍, മറ്റൊരാള്‍ എന്നിവരും കഥാപാത്രങ്ങളാകുന്നു. പ്രൊഫ.എസ്. രാമാനുജത്തിന്റെ അവതാരികയും മനോജ് നാരായണന്റെ ആമുഖവും.