(നോവല്‍)
അഖില്‍ പി ധര്‍മ്മജന്‍
ഡിസി ബുക്‌സ് 2024
ലോകം ഭീതിയോടെ കാണുന്ന ബര്‍മുഡ ട്രയാങ്കിളിലെ ചുഴികളാല്‍ മൂടപ്പെട്ട മായാലോകം- അതാണ് മെര്‍ക്കുറി ഐലന്റ്. ഈ മര്‍മ്മദീപ് തേടിപ്പോകുന്ന പ്രൊഫസര്‍ നിക്കോള്‍സനും അദ്ദേഹത്തെ പിന്തുടര്‍ന്നു പോകുന്നവര്‍ക്കുമൊപ്പം മെര്‍ക്കുറി ഒരുക്കുന്ന അത്ഭുതക്കാഴ്ചകള്‍ക്ക് നമ്മളും സാക്ഷികളാവുന്നു. രഹസ്യങ്ങളും ഭീകരതയും നിറഞ്ഞ ഈ നിഗൂഢദ്വീപും ലോകാവസാനവും തമ്മിലുള്ള ബന്ധമെന്താണ്? മായന്‍കലണ്ടറും ലുത്തലിപിയുമൊക്കെ ഇവിടേക്ക് എങ്ങനെ കടന്നുവരുന്നു? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ തേടി മെര്‍ക്കുറി ഐലന്റിലേക്കു വായനക്കാരെ സാഹസികതയുടെയും ആകാംക്ഷയുടെയും ലോകത്തെത്തിക്കുന്ന അഡ്വെഞ്ചര്‍ ഫാന്റസി ത്രില്ലര്‍.