യാത്രകള്‍-ഒരല്‍പ്പം പൈതൃക നോട്ടവും
(യാത്രാ വിവരണം)
സുഭാഷ് വലവൂര്‍
പരിധി പബ്ലിക്കേഷന്‍സ്, തിരുവനന്തപുരം 2022
പലയിടങ്ങളിലേക്ക് നടത്തിയ യാത്രകളില്‍ നടത്തിയ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി എഴുതിയ കുറിപ്പുകളുടെ ചിട്ടപ്പെടുത്തിയ സമാഹാരമാണ് ‘യാത്രകള്‍-ഒരല്‍പ്പം പൈതൃക നോട്ടവും’ എന്ന പുസ്തകം. ഗ്രന്ഥകാരന്റെ ‘പൈതൃക യാത്രാവിവരണം’ എന്ന സങ്കല്‍പ്പത്തെ ഉറപ്പിക്കുന്നതിനുവേണ്ടിയാണ് തലക്കെട്ടില്‍ ‘പൈതൃക നോട്ടവും’ എന്ന പ്രയോഗം ബോധപൂര്‍വം നടത്തിയിട്ടുള്ളത്. സിംഗപ്പൂര്‍, കൊല്‍ക്കത്ത, തഞ്ചാവൂര്‍ തുടങ്ങി കേരളത്തിനു പുറത്തുള്ള സ്ഥലങ്ങളിലും കേരളത്തിനകത്തെ കുട്ടനാട്, മട്ടാഞ്ചേരി, കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും ഒക്കെ നടത്തിയ യാത്രകള്‍ സംബന്ധമായ കുറിപ്പുകളാണ് ഇതിലുള്ളത്. സംസ്ഥാന പുരാവസ്തുവകുപ്പിന്റെ തലവനായിരുന്ന ഡോ.എസ്.ഹേമചന്ദ്രന് അവതാരിക എഴുതിയിരിക്കുന്നു.
പുസ്തകത്തിന്റെ പുറംതാളില്‍ പറയുന്നത്:
‘സമീപകാലത്ത് പ്രചാരത്തില്‍ വന്ന പൈതൃക നടത്തങ്ങള്‍ക്ക് (Heritage Walks) അടിവരയിടുന്ന പാരായണക്ഷമതയുള്ള റഫറന്‍സ് പുസ്തകം. യാത്രകള്‍ക്കിടയിലെ പൈതൃകനോട്ടം പോലെ തന്നെ പൈതൃകനോട്ടങ്ങള്ക്കു വേണ്ടിയുള്ള യാത്രകളും നടത്തുകയാണ് സുഭാഷ് വലവൂര്‍. അറിവുകളില്‍ നിന്ന് അറിവുകളിലേയ്ക്കുള്ള ഈ യാത്ര പുതിയൊരു ചുവടുവയ്പാണ്. പൈതൃകയാത്രകളുടെ കാലം. ചരിത്രത്തെയും പൈതൃകത്തെയും കൂട്ടിലിട്ടു കാണുകയല്ല, മറിച്ച് പുറത്തെടുത്ത് സധൈര്യം വിലയിരുത്തുകയാണ്.
Leave a Reply