(ഓര്‍മ)
ശാന്തന്‍
ഡി.സി.ബുക്‌സ് 2022

മുന്നില്‍ കിടക്കുന്ന റേഡിയേഷന്‍ ടേബിളിലൂടെ താന്‍ കണ്ടെത്തിയ, മനസ്സിലാക്കാന്‍ ശ്രമിച്ച ഒട്ടേറെ കഥാപാത്രങ്ങളെ അതിമനോഹരമായി വൈകാരികമായി, അതേസമയം ധ്യാനാത്മകമായി അവതരിപ്പിക്കുന്ന ലേഖനങ്ങളുടെ സമാഹാരം. ഇത്തരത്തില്‍ ചിന്തയിലും സൗന്ദര്യബോധത്തിലും മാറ്റംകൊണ്ടുവന്നവര്‍ മാത്രമാണ് പില്‍ക്കാല മലയാള കവിതയില്‍ ശ്രദ്ധിക്കപ്പെട്ടത്. മനുഷ്യത്വം കൂടുതലുള്ള എഴുത്തുകാര്‍ അനുഭവം എഴുതുമ്പോള്‍ അതിതീവ്രമായ വായനാനുഭവമായി അതു മാറും. അത്തരത്തിലുള്ള എഴുത്തുകളാണ് ഈ കൃതിയില്‍.