(പഠനം)
ഇയ്യങ്കോട് ശ്രീധരന്‍
നാദം ബുക്‌സ്, ആലപ്പുഴ 2023
വാല്മീകീ വിരചിതമായ രാമായണം എന്ന ഇതിഹാസകാവ്യം ഇന്ത്യയ്ക്കുമാത്രം അവകാശപ്പെട്ടതല്ല. ശ്രീലങ്ക, മാലിദ്വീപ്, ഫിലിപ്പൈന്‍സ്, മലേഷ്യ, കമ്പോഡിയ, വിയറ്റ്‌നാം, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബര്‍മ, തായ്‌ലന്റ് തുടങ്ങി പതിന്നാലോളം രാഷ്ട്രങ്ങളുടെ സംസ്‌കൃതി രാമായണവുമായി ബന്ധപ്പെട്ടുള്ളതാണ്. മഹത്തായ ആ ആദികാവ്യം 21-ാം നൂറ്റാണ്ടിന്റെ പ്രാരംഭത്തില്‍ ഇന്ത്യന്‍ ഭരണവ്യവസ്ഥയുടെ ഭാഗമാകുകയും ഒട്ടേറെ മനുഷ്യരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തതിന്റെ രാഷ്ട്രീയവും ചരിത്രവും അന്വേഷിക്കുകയാണ് ഇതിലെ ലേഖനങ്ങളില്‍. രാമരാജ്യമെന്ന ക്ഷേമരാഷ്ട്ര സങ്കല്പത്തിന്റെ അവസ്ഥ അവലോകനം ചെയ്യുന്ന കൃതി.