(കവിത)
പി.ബി ഹൃഷികേശന്‍
സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം 2023
43 കവിതകള്‍. ഓരോ സൃഷ്ടിക്കും കാലത്തോടും ചുറ്റുപാടുകളോടുമുള്ള ബന്ധവും അടുപ്പവും അവര്‍ണനീയമാണ്. അകക്കണ്ണ് ചുറ്റുപാടുകളിലേക്ക് വ്യാപരിപ്പിച്ചാല്‍ മാത്രമേ ജീവിതയാഥാര്‍ത്ഥ്യവുമായി അതിന് പൊരുത്തപ്പെടാനാകൂ. പി.ബി.ഹൃഷികേശന്‍ സമകാലിക സാംസ്‌കാരിക ജീര്‍ണതകളോട് ധ്വന്യാത്മകമായി വിമര്‍ശനം നടത്തുന്ന കവിയാണ്. ആ വാക്കുകളില്‍ സത്യസന്ധതയുണ്ടാവണം. സുതാര്യവുമായിരിക്കണം. ലാവണ്യാത്മകമായി പദങ്ങള്‍ പ്രയോഗിച്ചാലേ കവിത ഹൃദ്യമായിത്തീരുകയുള്ളൂ. അത്തരത്തില്‍ നോക്കുമ്പോള്‍ ഈ കവിതകള്‍ ഓരോ വായനക്കാരനും പ്രത്യേകം അനുഭൂതി പകരും. ലോലചിത്തരായ ചിത്രശലഭങ്ങളെപ്പോലെ ചിറകുവിടര്‍ത്തി സ്വച്ഛന്ദം ആ തേന്‍ നുകരാം. പഴയതും പുതിയതുമായ രചനാശൈലികള്‍ കവിക്ക് യഥേഷ്ടം വഴങ്ങുന്നതുകൊണ്ട് എല്ലാവര്‍ക്കും ഒരുപോലെ ഹൃദ്യമാകും ഈ കൃതി.