(പി. വത്സലയെപ്പറ്റിയുള്ള
ഓര്‍മ്മക്കുറിപ്പുകള്‍)
എഡി: പ്രദീപ് മാനന്തവാടി
പൂര്‍ണ പബ്ലിക്കേഷന്‍സ് 2024
മാധ്യമ പ്രവര്‍ത്തകനായ പ്രദീപ് മാനന്തവാടി (കേരളകൗമുദി വയനാട് ലേഖകന്‍) എഡിറ്റ് ചെയ്തയ പി.വത്സലയെപ്പറ്റിയുളള ഓര്‍മ്മക്കുറിപ്പുകളാണ് ഈ പുസ്തകം. അതേപ്പറ്റി പ്രമുഖ നോവലിസ്റ്റും വയലാര്‍ അവാര്‍ഡ് ജേതാവുമായ യു.കെ. കുമാരന്‍ എഴുതിയ പുസ്തക നിരൂപണമാണ് ചുവടെ:
നോവലെഴുതാനുള്ള പ്രമേയം തേ ടി യുവതിയായ ഒരു എഴുത്തുകാരി കൈക്കുഞ്ഞിനെയുംകൊണ്ട് ഭര്‍ത്താവുമൊത്ത് മലകള്‍ നിറഞ്ഞ വനാന്തരങ്ങളി ലേക്കു പോകുന്നു. അവിടെനിന്ന് മല യാളത്തിന് അതുവരെ അന്യമായ ഒരു ജീവിതമേഖല മാത്രമല്ല, പ്രാന്തവല്‍ ക്കരിക്കപ്പെട്ട കുറെ മനുഷ്യരെയും ക ണ്ടെത്തുന്നു. ഒരു നോവലില്‍ ആവിഷ്‌കരിക്കപ്പെട്ടപ്പോള്‍ അത് മഹത്തായൊരു സാഹിത്യസൃഷ്ടിയായി രൂപാന്തരപ്പെടുന്നു. പി.വത്സലയുടെ നെല്ല് എന്ന നോവല്‍ പിറവിയെടുത്തതിന്റെ പശ്ചാത്തലം ഇതായിരുന്നു.
മലയാള ജീവിതത്തിന്റെ മുഖ്യധാര യില്‍ കടന്നുവരാത്ത ജീവിതമാണ് ആ ദിവാസികളുടേത്. മറ്റു മാധ്യമങ്ങളില്‍ ആദിവാസിജീവിതം പരാമര്‍ശിക്കപ്പെ ട്ടിട്ടുണ്ടെങ്കിലും സര്‍ഗാത്മക മേഖലയ്ക്ക് ആദിവാസികള്‍ ഗൗരവമുള്ള ഒരു വിഷയമായിരുന്നില്ല. എന്നാല്‍ നെല്ല് എന്ന നോവലിലൂടെ വത്സല ആദിവാസി ജീവിതത്തിന്റെ തീക്ഷ്ണമുഖം ആവിഷ്‌കരിച്ചതോടെ ആദിവാസികള്‍ പരിഗണിക്കപ്പെടേണ്ടവരാണെന്ന ചിന്തയിലേക്ക് കേരളം എത്തുകയായിരുന്നു. വയനാടന്‍ കാടുകളിലേക്ക് കടന്നുചെന്ന് ആദിവാസികളെ പഠിക്കുവാന്‍ തീരുമാനിച്ച വത്സല എന്ന എഴുത്തുകാരിയുടെ നിശ്ചയദാര്‍ഢ്യം കാരണം ഒരു അജ്ഞാത ഭൂഖണ്ഡത്തിന്റെ പ്രാധാന്യം മുഖ്യധാരാ ജീവികള്‍ക്ക് മനസ്സിലാക്കുവാന്‍ കൂടി സഹായിച്ചു.
എഴുത്തിലോ ജീവിതത്തിലോ യാതൊരു നാട്യവുമില്ലാത്ത എഴുത്തുകാരിയായിരുന്നു വത്സല, സാഹിത്യത്തെ അതിന്റെ ഗൗരവത്തോ ടെയും സത്യസന്ധതയോടെയും കണ്ട എഴുത്തുകാരി. തനിക്കറിയാവുന്ന മേഖ ലകളിലൂടെ മാത്രം സഞ്ചരിച്ച് വ്യത്യസ്തങ്ങളായ പ്രമേയങ്ങള്‍ അവര്‍ കണ്ടെത്തിക്കൊണ്ടിരുന്നു. നിഴലുറങ്ങുന്ന വഴികള്‍, നെല്ല്, ചാവേര്‍, പാളയം, പംഗുരുപുഷ്പത്തിന്റെ തേന്‍, കൂമന്‍കൊല്ലി തുടങ്ങിയ കൃതികളിലൂടെ അവര്‍ വ്യത്യസ്തങ്ങളായ ജീവിതഭൂമികകള്‍ കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
തന്റെ ജീവിതപരിസരത്തെ എത്ര സൂക്ഷ്മമായാണ് അവര്‍ ഉള്‍ക്കൊണ്ടിട്ടുള്ളതെന്ന് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ കിളിക്കാലം എന്ന ആത്മകഥ വായിച്ചാല്‍ വായനക്കാര്‍ക്ക് മനസ്സിലാകും. മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ പ്രദീപ് മാനന്തവാടി എഡിറ്റ് ചെയ്ത, വത്സലയുടെ വേര്‍പാടിനു ശേഷം പുറത്തിറങ്ങിയ ‘വാത്സല്യം’ എന്ന അനുസ്മരണ ഗ്രന്ഥം ആ എഴുത്തുകാരിയുടെ വിവിധ വ്യക്തിത്വങ്ങളെ പലരീതിയില്‍ അനുസ്മരിക്കുന്നു. എം.ടിയുടെ ചെറി യ കുറിപ്പുതൊട്ട് എം.കെ. സാനു, സി. രാധാകൃഷ്ണന്‍, ഏറ്റവും പുതിയതലമുറയിലെ അതുല്‍പ്രകാശ്, മനീഷ എന്നിവര്‍ വരെ വത്സലയുടെ വ്യക്തിത്വത്തിലൂടെ കടന്നുപോകുന്നുണ്ട്.
വത്സല ടീച്ചറുടെ ഭര്‍ത്താവ് അപ്പുക്കുട്ടി മാസ്റ്ററുടെ കുറിപ്പ് വേറിട്ടുനില്‍ക്കുന്ന ഒന്നാണ്. ലേഖനത്തിനൊടുവില്‍ അദ്ദേഹം ഇങ്ങനെ എഴുതുന്നു:’തൊണ്ണൂറ്റി മൂന്ന് വയസായ ഞാന്‍ ആ ഓര്‍മ്മയില്‍ കഴിയുന്നു. ഈ ലേഖനം തി രുത്തിത്തരാന്‍ ആളില്ലല്ലോ…’ പ്രദീപ് മാനന്തവാടി എഡിറ്റ് ചെയ്ത ‘വാത്സ ല്യം’എന്ന സ്മരണിക വത്സല എന്ന സ മാനതകളില്ലാത്ത എഴുത്തുകാരിയുടെ വ്യക്തിത്വം പൂര്‍ണമായും അടയാളപ്പെ ടുത്തുന്ന ഒന്നാണ്.