വാസനാവികൃതി
(ചെറുകഥ)
വേങ്ങയില്‍ കുഞ്ഞിരാമന് നായനാര്‍
മലയാളത്തിലെ ആദ്യത്തെ ചെറുകഥയാണ് വേങ്ങയില്‍ കുഞ്ഞിരാമന് നായനാര്‍ രചിച്ച വാസനാവികൃതി.1891ല്‍ വിദ്യാവിനോദിനി മാസികയിലാണ് ഇത് പ്രസിദ്ധീകരിച്ചത്. പാത്രസ്വഭാവപ്രധാനമായ സരസകഥയാണിത്.പാരമ്പര്യവശാല്‍ കള്ളനായ ഇക്കണ്ടക്കുറുപ്പാണ് കഥയിലെ നായകന്. ‘രാജ്യശിക്ഷ അനുഭവിച്ചിട്ടുള്ളതില്‍ എന്നെപ്പോലെ ഭാഗ്യഹീനന്മാരായി മറ്റാരും ഉണ്ടായിട്ടില്ല..’ എന്ന കഥാനായകന്റെ ആത്മഗതത്തോടെയാണ് കഥ ആരംഭിക്കുന്നത്. മോഷണക്കുറ്റമാരോപിച്ച് 6 മാസം തടവും 12 അടിയും ശിക്ഷയേറ്റു വാങ്ങി കസ്റ്റഡിയില്‍ നിന്ന് പുറത്തുവരുന്ന ഇക്കണ്ടക്കുറുപ്പ് മോഷണവൃത്തി ഉപേക്ഷിച്ച് ഒരു നല്ല ജീവിതം തുടങ്ങുവാനുള്ള തീരുമാനമെടുക്കുന്നതോടെ കഥ അവസാനിക്കുന്നു.
Leave a Reply