(പാചകം)
ഷെഫ് സുരേഷ് പിള്ള
ഡി.സി ബുക്‌സ് 2023
പാരമ്പര്യത്തനിമയൂറുന്ന രുചിക്കൂട്ടുകളുടെ സമാഹാരം. പുതുതലമുറയുടെ രസമുകുളങ്ങളെ ത്രസിപ്പിക്കുന്ന പഴമയുടെ കൈപ്പുണ്യവും പൊലിമയും. വയറും മനസ്സും ഒരുപോലെ നിറയ്ക്കുന്ന, ഗൃഹാതുരതയുണര്‍ത്തുന്ന ഈ രുചികള്‍ നഷ്ടപ്പെട്ടുപോകുന്ന ഒരു പൈതൃകത്തിലേക്ക് കൂടി നമ്മെ കൂട്ടിക്കൊണ്ടുപോവുന്നു. ഇവിടെ ഒരു യാത്ര ആരംഭിക്കുകയാണ്; നാട്ടുരുചികളുടെ തനിമയിലേക്ക്, വീട്ടകങ്ങളിലെ കലവറയിലേക്ക്, പ്രിയപ്പെട്ടവരുടെ ഹൃദയത്തിലേക്ക്.