(അന്വേഷണം)
ആതിര എ.കെ
ഒലിവ് ബുക്‌സ്, കോഴിക്കോട്
ആത്മാഭിമാനവും ആത്മബോധവുമുള്ള സമൂഹത്തെക്കുറിച്ചുള്ള ഒരു അന്വേഷണമാണ് ആതിര എ.കെ യുടെ വെള്ളാവി- അലക്കു മൈതാനത്തെ കാണാപ്പുറങ്ങള്‍ എന്ന പുസ്തകം. മാറിവരുന്ന കേരള ചരിത്രത്തില്‍ പല സമൂഹങ്ങളും അവരുടെ പാരമ്പര്യ തൊഴിലുകള്‍ ഉപേക്ഷിക്കുകയും നവീകരിക്കുകയുംചെയ്തിട്ടുണ്ട്. ഇത്തരം യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയുവാന്‍ പ്രേരിപ്പിക്കുന്നു എന്നതാണ് ഈ കൃതി നല്‍കുന്ന പാഠം. മനുഷ്യരോട് നേരിട്ട് സംസാരിച്ചും കണ്ടും അ റിഞ്ഞും കേട്ടുമെല്ലാമാണ് വെള്ളാവി എന്ന ഈ പുസ്തകം രചയിതാവ് തയ്യാറാക്കിയിരിക്കുന്നത്.