(ഒരു ചിത്രകാരന്റെ യാത്രാക്കുറിപ്പുകൾ)
ഷിജോ ജേക്കബ്
ഐവറി ബുക്‌സ് 2024
വർഷങ്ങൾക്കു മുമ്പ് നടത്തിയ ഒരു യാത്രയുടെ ഓർമ്മകളെ പുനരാവിഷ്‌കരിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ‘വന്മതിലിന്റെ നാട്ടിലൂടെ എന്ന പുസ്തകത്തിലൂടെ യാഥാർത്ഥ്യമാകുന്നത്. അവിചാരിതമായ ട്വിസ്റ്റുകൾക്കൊടുവിലാണ് ഗ്രന്ഥകാരനു മൂന്നിൽ ചൈനയുടെ വാതായനങ്ങൾ തുറക്കുന്നത്. അതൊരു തുടക്കമാകുന്നു.
ലോക ഭൂവിസ്തൃതിയുടേയും ജനസംഖ്യയുടേയും ഒരു വലിയ ശത്മാനം സ്വന്തമായ ചൈനയിലൂടെ ഒരു ചിത്രകാരൻ നടത്തുന്ന ആത്മാന്വേഷണമാകുന്നു ഈ യാത്രാക്കുറിപ്പുകൾ. ഓർമകളും യാത്രകളും പരസ്പരപൂരകങ്ങളാകുന്ന ഈ കുറിപ്പുകളിൽ ചൈനയുടെ ചരിത്രവും പൗരാണികതയും ഭൂമിശാസ്ത്രവുമെല്ലാം ആഴത്തിൽ സ്പർശിച്ചാണ് എഴുത്തുകാരന്റെ സഞ്ചാരം.