ശ്രീനാരായണഗുരുസ്വാമികളുടെ ജീവചരിത്രം
(ജീവചരിത്രം)
മൂര്‍ക്കോത്ത് കുമാരന്
വര്‍ക്കല ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് 1998
ശ്രീനാരായണഗുരു ദേവനെക്കുറിച്ചുള്ള ആധികാരിക ജീവചരിത്രങ്ങളില്‍ ഒന്ന്. 1930 കളില്‍ എഴുതിയ ഈ കൃതി ആദ്യം ഒരു സ്വകാര്യ പ്രസാധകന് പ്രസിദ്ധീകരിച്ചു. ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് 1998ല്‍ ഇതു പ്രസിദ്ധീകരിച്ചു. ശിവഗിരി തീര്‍ഥാടന സമ്മേളനത്തില്‍ വച്ച് ഡോ. സുകുമാര്‍ അഴിക്കോട് അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാര്‍ക്ക് നല്‍കിക്കൊണ്ടാണ് പ്രകാശനം നിര്‍വഹിച്ചത്. അന്നുതന്നെ ആദ്യത്തെ ഒരു മണിക്കൂറിനുള്ളില്‍ 1000 കോപ്പിയും വിറ്റുപോയി. ഇതൊരു റെക്കാഡ് ആണെന്ന് അന്ന് ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് അഡ്മിനിസ്ട്രേറ്ററായിരുന്ന ഡോ.എം.ശാര്ങ്ഗധരന് പറയുന്നു.
Leave a Reply