(യാത്രാവിവരണം)
സജി വലിയാട്ടില്‍
പരിധി പബ്ലിക്കേഷന്‍സ് 2024
യാത്രകള്‍ ഇഷ്ടപ്പെടുന്ന ഏതൊരാള്‍ക്കും ഒട്ടും മുഷിപ്പില്ലാതെ രസകരമായി വായിച്ചുപോകാവുന്ന ഒരു പുസ്തകമാണ് സജി വലിയാട്ടിലിന്റെ ‘സജീവം സഞ്ചാരം’. നമുക്ക് അധികം അകലെയല്ലാതെ കിടക്കുന്ന മനോഹരമായ സ്ഥലങ്ങളിലേക്ക് അദ്ദേഹം നടത്തിയ ചെറുതും വലുതുമായ യാത്രകളെക്കുറിച്ചുള്ള ലളിതവും എന്നാല്‍ മനസ്സിനെ ഉന്മേഷഭരിതമാക്കുന്നതുമായ വിവരണങ്ങളുടെ ആകെത്തുകയാണ് ഈ പുസ്തകം. മീശപ്പുലിമല, അഗസ്ത്യര്‍കൂടം, മൂകാംബിക, വെള്ളിയാങ്കിരി, കന്യാകുമാരി, അഗുംബേ തുടങ്ങി ഭൂമിശാസ്ത്രപരവും ചരിത്രപരവും പ്രകൃതിസംബന്ധവും ആത്മീയവുമായ നിരവധി വൈവിധ്യങ്ങളാല്‍ സമൃദ്ധമായ ഒരുപിടി പ്രദേശങ്ങളിലൂടെയുള്ള ഈ യാത്ര, തീര്‍ച്ചയായും നല്ലൊരു വായനാനുഭവമാണ്.