(കഥകള്‍)
സത്യജിത് റേ
വിവര്‍ത്തനം : ലീലാ സര്‍ക്കാര്‍
പരിധി പബ്ലിക്കേഷന്‍സ് 2024
ജീവിതത്തിലെ ഹൃദയഹാരിയായ മുഹൂര്‍ത്തങ്ങള്‍ മനസ്സിന്റെ ആഴത്തിലേക്ക് പതിപ്പിക്കുന്ന വിഖ്യാത ചലച്ചിത്രകാരന്‍ സത്യജിത്റേയുടെ 12 കഥകള്‍. ഓരോ കഥയും ഓരോ ജീവിതനദിയാണ്. ചിലത് ഒഴുക്കുള്ളത്. മറ്റുചിലത് സ്വച്ഛന്ദം വിഹരിക്കുന്നത്. വേറെചിലത് ചുഴികളും അടിയൊഴുക്കുകളും നിറഞ്ഞത്. ഗരിമയുള്ള ദര്‍ശനങ്ങള്‍ കൊണ്ട് പൊതിഞ്ഞ രചനകള്‍. ആഖ്യാനത്തിലെ ലാളിത്യവും പ്രസാദാത്മകതയും റേയുടെ കഥകളെ വേറിട്ട അനുഭവമാക്കിമാറ്റുന്നു. ലീലാസര്‍ക്കാര്‍ ബംഗാളിയില്‍ നിന്ന് നേരിട്ട് വിവര്‍ത്തനം ചെയ്ത ഈ കഥകള്‍ സുഗമ പാരായണത്തിന്റെ വാതിലുകള്‍ തു റക്കുന്നു.