(സാമ്പത്തിക ചിന്തകള്‍)
പ്രൊഫ. സി.രവീന്ദ്രനാഥ്
മുന്‍ മന്ത്രിയും രാഷ്ട്രീയ നേതാവും അധ്യാപകനുമായ പ്രൊഫ.സി.രവീന്ദ്രനാഥിന്റെ വികസന കാഴ്ചപ്പാടുകള്‍ പ്രതിപാദിക്കുന്ന കൃതി. പ്രമുഖ എഴുത്തുകാരന്‍ കെ.വി.മോഹന്‍കുമാര്‍ അവതാരികയില്‍ ഇങ്ങനെ എഴുതുന്നു: ”പ്രകൃതിയുടെ സന്തുലനത്തിന് കോട്ടംതട്ടാതെ മനുഷ്യന്റെ സമ്പന്നമായ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ ഉതകുന്ന വികസന രീതിശാസ്ത്രം എന്ന നിലയ്ക്കാണ് ഗ്രന്ഥകാരന്‍ സുസ്ഥിര വികസന സങ്കല്പങ്ങള്‍ക്ക് ഈ കൃതിയില്‍ പുതിയ പരിപ്രേക്ഷ്യം നല്‍കുന്നത്. കൈവിട്ടുപോയ സന്തുലനത്തെ തിരിച്ചുപിടിക്കുക എന്നതാണ് ഈ കാലഘട്ടത്തിലെ യഥാര്‍ത്ഥ പ്രതിരോധമെന്ന കണ്ടെത്തല്‍ ശ്രദ്ധേയമാണ്. കമ്പോളവും പ്രകൃതിസന്തുലനവും തമ്മിലുള്ള പരസ്പരബന്ധം ആഴത്തില്‍ പഠിക്കേണ്ടതുണ്ട്.
ആഗോളതാപനം ഉള്‍പ്പെടെയുള്ള ഭീഷണികള്‍ക്കു മുന്നില്‍ മാനവരാശിക്കും സകല ജീവരാശികള്‍ക്കും പ്രത്യാശ ഉളവാക്കുന്നതാണ് ഈ വികസന പരിപ്രേക്ഷ്യം. വികസനമെന്ന ആശയത്തിന്റെ യഥാര്‍ത്ഥ മൂല്യമറിയാതെ, ദിശാബോധമില്ലാതെ, അപകടകരമായ പാതകളിലൂടെ മുന്നോട്ടുപോകുന്നവരുടെ കണ്ണുതുറപ്പിക്കാന്‍ ഈ കൃതി വഴിയൊരുക്കട്ടെ.”