(നോവല്‍)
കെ.കെ.സുധാകരന്‍
പരിധി പബ്ലിക്കേഷന്‍സ് 2024
ജനപ്രിയ നോവല്‍ ചക്രവര്‍ത്തിയായ കെ കെ സുധാകരന്റെ ഹൃദയഹാരിയായ നോവല്‍. തരളഹൃദയങ്ങളുടെ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കാനുള്ള രചനാവൈഭവം കെ.കെ.സുധാകരന് സ്വന്തം. ലളിതമായ ആഖ്യാനത്തിലൂടെ വിചിത്രമായ മനോഘടനയിലേക്ക് ഈ നോവല്‍ കടന്നുചെല്ലുന്നു. സ്‌നേഹത്തിന്റെ ഇഴയടുപ്പത്തില്‍ ബന്ധങ്ങള്‍ക്ക് അവാച്യമായ അനുഭൂതിയാണ്. വേദനയും വിരഹവും കൂടിച്ചേരലും ജീവിതത്തിന്റെ മുഹൂര്‍ത്തങ്ങളാകുമ്പോഴും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നൊരു കൈത്തിരിവെട്ടം നോവലിസ്റ്റ് കരുതിവയ്ക്കുന്നു. അനുരാഗത്തിന്റെ ആകാശത്ത് നിറയുന്ന നക്ഷത്രങ്ങള്‍ കുട്ടിക്കൊണ്ടുപോകുന്നത് എവിടേക്കാണ്? സുഘടിതമായ പ്രണയ ബന്ധത്തിന്റെ കഥയാണീ നോവല്‍.