(ആത്മകഥ)
ജേക്കബ് തോമസ് ഐ.പി.എസ്
കേരള രാഷ്ട്രീയ-ഭരണ രംഗത്ത് വിവാദങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ച ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന ചരിത്രരേഖയാണ് ഈ ആത്മകഥ. അഴിമതിക്കാര്‍ക്കും സ്ഥാപിതതാല്‍പ്പര്യക്കാര്‍ക്കും അനഭിമതനായിതീര്‍ന്ന ഡോ. ജേക്കബ് തോമസ് തന്റെ ജീവിതം പറയുമ്പോള്‍, തീവ്രമായ അനുഭവങ്ങളുടെ ഒരു ഭൂതകാലം വിടരുന്നു. പ്രകൃതിയിലെ ഓരോ പുല്‍ക്കൊടിക്കും നീതി കിട്ടണമെന്ന സമഗ്രമായ കാഴ്ചപ്പാട് ഇതിലെ ഓരോ വരിയിലും തെളിയുന്നു.