അന്വേഷണം
(ആത്മകഥ)
ഡോ.കെ.ജി.അടിയോടി
കേരള സാഹിത്യ അക്കാദമി 2022
പ്രഗത്ഭനായ ജന്തുശാസ്ത്രജ്ഞനും ഭാവനാശാലിയായ ഭരണാധിപനും വിദ്യാഭ്യാസവിചക്ഷണനും ശാസ്ത്രസാഹിത്യകാരനും അധ്യാപകനുമായ ഡോ.കെ.ജി.അടയോടിയുടെ ആത്മകഥയാണ് ‘അന്വേഷണം’. ജീവശാസ്ത്രത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ ഏറെയാണ്. ശാസ്ത്രലോകം വളരെ വിലമതിക്കുന്നവയുമാണ്. ശാസ്ത്രവും സാഹിത്യവും തമ്മിലുള്ള അതിർത്തിരേഖകൾ അപ്രസക്തമാക്കുന്ന അദ്ദേഹത്തിന്റെ രചനാശൈലി, ഈ കൃതിയെയും സമ്പന്നമാക്കുന്നു. ബ്രോണോവ്‌സ്‌കിയേയും സി.പി.സ്‌നോയേയും ഹക്‌സലിയേയും ഡോ.കെ.ഭാസ്‌കരൻനായരേയുംപോലെ സൗന്ദര്യോന്മുഖവുമായ വീക്ഷണഗതിയോടെ സാഹിത്യസുന്ദരമായ ശാസ്ത്രപ്രതിപാദനത്തിനുടമയാണ് അടിയോടി. ഇരുപതാംനൂറ്റാണ്ടിലെ കേരളചരിത്രത്തിന്റെ ഉത്തരപാദം ആവിഷ്‌കൃതമാകുന്ന ഒട്ടേറെ സന്ദർഭങ്ങൾ അകാലത്തിൽ കണ്ണടച്ച ഈ വലിയ മനുഷ്യന്റെ ആത്മകഥയിലുണ്ട്.
Leave a Reply