(ജീവചരിത്രക്കുറിപ്പുകള്‍)
എഡി: ഡോ.എഴുമറ്റൂര്‍ രാജരാജവര്‍മ്മ
ഫേമസ് ബുക്‌സ്, തിരുവനന്തപുരം 2022

അധ്യാപകന്‍, നാടകകൃത്ത്, നിരൂപകന്‍, സാഹിത്യചരിത്രകാരന്‍ തുടങ്ങി വിവിധ നിലകളില്‍ കേരളത്തിന്റെ സാംസ്‌കാരികരംഗത്ത് അരനൂറ്റാണ്ടിലേറെക്കാലം നിറഞ്ഞുനിന്നിരുന്ന ആചാര്യന്‍ പ്രൊഫസര്‍ എന്‍.കൃഷ്ണപിള്ളയുടെ ഗുരുശ്രേഷ്ഠരെപ്പറ്റിയുള്ള പഠനഗ്രന്ഥം. നടരാജഗുരു, ആര്‍.ശങ്കര്‍, ഡോ.കെ.ഗോദവര്‍മ്മ, വി.കൃഷ്ണന്‍ തമ്പി, സി.ഐ.ഗോപാലപിള്ള, പി.അനന്തന്‍പിള്ള, എന്‍.കുഞ്ഞുരാമന്‍ പിള്ള, എന്‍.ഗോപാലപിള്ള, ഇളംകുളം കുഞ്ഞന്‍പിള്ള, കോന്നിയൂര്‍ മീനാക്ഷിയമ്മ എന്നിവരാണ് ആ പത്ത് ഗുരുശ്രേഷ്ഠര്‍. ശിഷ്യരെ ആത്മാംശമായി കണ്ടിരുന്ന ഗുരുവിന്റെ ഗുരുശ്രേഷ്ഠരെപ്പറ്റിയുള്ള പഠനത്തിലൂടെ ഗുരുശിഷ്യ പാരമ്പര്യത്തിന്റെ മഹത്വം വിളംബരം ചെയ്യുന്ന കൃതി.