(പഠനം)
ഡോ.ടി.ടി.ശ്രീകുമാര്‍

പ്രശസ്ത സാമൂഹിക ചിന്തകനായ ഡോ.ടി.ടി ശ്രീകുമാറിന്റെ പുതിയ സാംസ്‌കാരിക, ദാര്‍ശനിക ചിന്തകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ കൃതി. മനുഷ്യന്‍ മായുകയാണോ? പകരം വരുന്നതാരാണ്? ദര്‍ശനങ്ങള്‍ ലോകത്തെ പുതിയൊരു വഴിത്തിരിവിലേക്ക് എത്തിക്കുമ്പോള്‍, ഈ ചരിത്രസംക്രമണത്തിന്റെമാനങ്ങളെ അതിനുള്ളിലെ ആഗോള മൂലധന താത്പര്യങ്ങള്‍ ഇഴപിരിച്ചുകൊണ്ട്, കോവിഡ് മഹാമാരിയുടെ കൂടി സമകാലിക പശ്ചാത്തലത്തില്‍ വിമര്‍ശനാത്മകമായി വിലയിരുത്തുന്ന കൃതി. പോസ്റ്റ് ഹ്യൂമന്‍ ചിന്തകളെ ഉള്‍ക്കൊള്ളാന്‍ വായനക്കാരെ സജ്ജമാക്കുന്ന ഈ കൃതി, മേല്‍നിരീക്ഷണ മുതലാളിത്തം, പോസ്റ്റ് ഹ്യൂമന്‍ സിനിമ, സൈബോര്‍ഗ്യന്‍ ശാസ്ത്രവും സൗന്ദര്യവാദവും, നിര്‍മിതബുദ്ധി, ഡിജിറ്റല്‍ വിഭജനം, മാറുന്ന നിയോ ലിബറല്‍ യുക്തികള്‍ തുടങ്ങി മനുഷ്യാനന്തര വിചാരലോകത്തിന്റെ പരികല്പനകളും അവ തമ്മിലുളള ബന്ധങ്ങളും ആഴത്തില്‍ പരിശോധിക്കുന്നു.