ഒരു പുരസ്കാരചരിതം
(നോവല്‍)
നടയറ മുഹമ്മദ് കബീര്‍
സേതു പബ്ലിക്കേഷന്‍സ് കോഴിക്കോട് 2023
സാധാരണയില്‍ നിന്നും വ്യത്യസ്തമായ ഒരു പശ്ചാത്തലവും ആശയവുമുള്ള പുതുമയാര്‍ന്ന നോവല്‍. മാനുഷിക മൂല്യത്തകര്‍ച്ചയും വികലമനസ്‌കരുടെ വിക്രിയകളും മനുഷ്യമനസ്സുകളെ സംഘര്‍ഷാത്മകമാക്കുംവിധം വരച്ചുകാട്ടുവാന്‍ നോവലിസ്റ്റിന് അനായാസം കഴിയുന്നു. തികച്ചും കാലികപ്രസക്തിയുള്ള പ്രമേയം. അവിശ്വസനീയതകളും ഉദ്വേഗവും കൊണ്ട് വായനക്കാരെ പലപ്പോഴും വേറൊരു ലോകത്തേക്കാനയിക്കുവാനും നോവലിസ്റ്റ് ശ്രമിക്കുന്നു. പലതും പ്രതീകാത്മകമാണ്.
Leave a Reply