(നോവല്‍)
റിഹാന്‍ റാഷിദ്
ഡി സി ബുക്‌സ് 2023
ഇസ്താംബുള്‍ അഭയാര്‍ത്ഥി കേന്ദ്രത്തിലെത്തുന്ന അഭയാര്‍ത്ഥികളുടെ ജീവിതമാണ് നോവലില്‍ വരച്ചിട്ടിരിക്കുന്നത്. അവരുടെ ദുരിതങ്ങളും അതിജീവനത്തിനു വേണ്ടിയുള്ള പ്രയാണവും പറയുന്ന രീതിയാണ് നോവലിന്റെ ഘടന. അവര്‍ ജീവിതം പറയുമ്പോള്‍ നോവലിസ്റ്റ് കടന്നുകയറുന്നില്ല; അപൂര്‍വം സന്ദര്‍ഭത്തില്‍ ഒഴിച്ച്. അവരുടെ പലായനത്തിന്റെ ദിവസ ങ്ങള്‍ വായനക്കാരന്റെ മനസ്സില്‍ ഒരു സിനിമയിലെന്ന പോലെ ദൃശ്യബിംബങ്ങളായി മാറുന്നു. നമ്മെ ഞെട്ടിപ്പിക്കുന്നു. നോവല്‍ വിഷയവും കഥാപാത്രങ്ങളും മലയാളത്തിനു സുപരിചിതമല്ല. അന്തര്‍ദേശീയ മാനമാണ് നോവലിനുള്ളത്.