ക്രിസ്തു വാതിലിനു പുറത്താണ്
(ലേഖന സമാഹാരം)
സുഭാഷ് വലവൂര്‍
പരിധി പബ്ലിക്കേഷന്‍സ് 2015
സാനന്ദരാജ് പല കാലങ്ങളിലായി കലാകൗമുദിയിലും മറ്റും എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ്. സുഭാഷ് വലവൂര്‍ തന്റെ ഗുരുവിന്റെ സ്ഥാനത്ത് കണ്ടിരുന്ന അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ അദ്ദേഹത്തിന്റെ മരണശേഷം സമാഹരിച്ച് സംശോധിച്ച് അവതരിപ്പിച്ചിട്ടുള്ള പുസ്തകമാണ് ‘ക്രിസ്തു വാതിലിനു പുറത്താണ്’ എന്ന പുസ്തകം. ‘കാട്ടു ഞാവല്‍ പഴങ്ങള്‍’ എന്ന പേരില്‍ പ്രശസ്ത സ്വീഡിഷ് ചലച്ചിത്ര സംവിധായകനായിരുന്ന ബെര്‍ഗ്മാന്റെ ‘വൈല്‍ഡ് സ്ട്രോബറീസ്’ എന്ന സിനിമയുടെ തിരക്കഥതര്ജ്ജമചെയ്തതുവഴി പ്രശസ്തനായ എഴുത്തുകാരനാണ് സാനന്ദരാജ്. പില്ക്കാലത്ത് ക്രിസ്തുമതത്തിലെയും സെന്‍ ബുദ്ധമതത്തിലെയും താവോ മതത്തിലെയും ഹിന്ദുമതത്തിലെയും ആത്മീയ സങ്കല്‍പ്പങ്ങള്‍ എഴുതുന്നതിലും അതുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ പരിഭാഷപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന വ്യക്തിയായിരുന്നു സാനന്ദരാജ്. പരിധി പുബ്ലിക്കേഷന്‍സ് 2015 ല്‍ പ്രസിദ്ധീകരിച്ച പുസ്തകം.
Leave a Reply