(ഇസ്ലാമിക പഠനം)
ആയിദുല്‍ ഖര്‍നി
പരിഭാഷ: കെ.ടി.ഹനീഫ്
വിചാരം ബുക്സ്

ഇസ്ലാം ദു:ഖവും വിലാപവും പരത്തുന്ന മതമല്ല. മനുഷ്യനെ ആദിപാപത്തിന്റെയും മുജ്ജന്മ പാപത്തിന്റെയും ശാപ കഥകള്‍ പാടി വിഷാദരോഗിയാക്കുന്ന മതവുമല്ല. ആന്തരികവും ആത്മീയവുമായ ഇരുട്ടില്‍നിന്നും വെളിച്ചത്തിലേക്കും, മാനസികവും ഭൗതികവുമായ അടിമത്തത്തില്‍നിന്ന് വിമോചനത്തിലേക്കും, ഹതാശയില്‍നിന്ന് നിലയ്ക്കാത്ത പ്രത്യാശയിലേക്കും നയിക്കുന്ന മതമാണ്. ശൈഖ് ഐദ് അല്‍ ഖര്‍നി മാനവരാശിയെ തന്റെ യുക്തിയുക്തമായ സമര്‍ത്ഥനത്തിന്റെ മന്ത്രകൈകളിലൂടെ ജീവിതത്തിന്റെ കൂടുതല്‍ തിളക്കമേറിയ വശത്തിലേക്കാണ് വെളിച്ചംവീശുന്നത്. ഈ കൃതിയില്‍ ഉയര്‍ത്തിപ്പിടിക്കുന്നത് മഹിതമായ ആദര്‍ശമാണ്. ലോകം ഇന്നനുഭവിക്കുന്ന മുഴുവന്‍ അസ്വസ്ഥതകള്‍ക്കും അതു പരിഹാരമാകുമെന്ന് അദ്ദേഹം സമര്‍ഥിക്കുന്നു.