(പഠനം)
അബ്ദുറഹ്മാന്‍ ആദ്യശ്ശേരി
വിചാരം ബുക്സ് 2022

പ്രവാചകന്‍ തൃപ്തിപ്പെട്ട കാര്യങ്ങളും കോപിച്ച സന്ദര്‍ഭങ്ങളും അറിയുന്നത് അല്ലാഹുവിന്റെ തൃപ്തി കരസ്ഥമാക്കാന്‍ സഹായകരമാണ്. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം പ്രവാചകനെ പ്രകോപിപ്പിച്ച കാര്യങ്ങളില്‍നിന്ന് അകന്നു നില്‍ക്കേണ്ടത് അനിവാര്യമാണ്. പ്രവാചക തിരുമേനി പലപ്പോഴും കോപിച്ചിട്ടുണ്ട്. എന്നാല്‍, അത് അനിയന്ത്രിതമായ വികാരവിക്ഷോഭം ആയിരുന്നില്ല. വ്യക്തിയോടായിരുന്നില്ല പ്രവാചകന്‍ കോപിച്ചിരുന്നത്, നിലപാടുകളോടായിരുന്നു. അതൊരിക്കലും ഒരു നിതാന്ത ശത്രുതയിലേക്ക് നയിക്കുന്നില്ല. വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താനുളള കേവലം രോഷപ്രകടനം മാത്രം.