പ്രതിച്ഛായകള്‍
(സ്മരണകള്‍)
എസ്.ഷീലാദേവി
ഒരുമ പബ്ലിക്കേഷന്‍സ് 2023
കഴിഞ്ഞുപോയ ജീവിതാനുഭവങ്ങളിലേക്ക് തിരിഞ്ഞുനോക്കുന്ന അനുഭൂതിസാന്ദ്രമായ കാഴ്ചകളും ചിന്തകളും സമ്മാനിക്കുന്നൊരു നേര്‍ക്കാഴ്ചയാണ് എസ്.ഷീലാദേവിയുടെ പ്രതിച്ഛായകള്‍. ഛായയും പ്രതിച്ഛായയും ഇല്ലാത്ത ജീവിതം ജീവിതമല്ലെന്നും ജീവിതത്തിന് നിറം പിടിപ്പിക്കുന്നതില്‍ അകക്കാഴ്ചകള്‍ക്കെന്നപോലെ പുറംകാഴ്ചകള്‍ക്കും പ്രാധാന്യമുണ്ടെന്നും എഴുത്തുകാരി ഈ പുസ്തകത്തിലൂടെ ഓര്‍മ്മിപ്പിക്കുന്നു. പല സ്ഥലങ്ങളിലായി പറിച്ചുനടപ്പെട്ട ജീ വിത ചുറ്റുപാടുകള്‍ ഗ്രന്ഥകാരിക്ക് അനുഭവങ്ങളുടെ ശക്തമായ പിന്‍ബലം നല്‍കുന്നതിനാല്‍ ഈ പുസ്തകത്തിലൂടെ തന്നെത്തന്നെ അറിയുവാനും തന്റെ ജീവിതത്തെ പകര്‍ത്തുവാനും ഷീലാദേവിക്ക് കഴിഞ്ഞിട്ടുണ്ട്.
Leave a Reply