(കഥ)
ഉണ്ണികൃഷ്ണന്‍ കളീക്കല്‍
എസ്.പി.സി.എസ് കോട്ടയം 2022

ജീവിതത്തില്‍ പറിച്ചുനട്ട് വേരുപിടിപ്പിച്ച കഥകള്‍. അതുകൊണ്ടുതന്നെ ജീവിതം വാഗ്ദാനം ചെയ്യുന്ന അതിരുകളിലൂടെയും അരുതുകളുടെയും അയത്‌നലളിതമായി സഞ്ചരിക്കുന്നുണ്ട് ഈ സമാഹാരത്തിലെ കഥകള്‍. നാനാവഴികളിലേക്ക് പടര്‍ന്ന് അവ വാക്കുകളുടെ ശില്പമാകുന്നു. ഊടുകൂറിലെ ഒമ്പതാമന്‍, ഗ്രഹണം, ഞാന്‍, എന്റെ ശത്രു, ജര്‍മീഷ്യ തുടങ്ങി 10 കഥകളാണ് ഇതിലുള്ളത്.