(നിരൂപണം)
കേരളസര്‍വകലാശാല 1978
മലയാളവിഭാഗം പ്രസിദ്ധീകരണമാണിത്. കെ.രാമചന്ദ്രന്‍ നായരും പി.വി.വേലായുധന്‍ പിള്ളയും ചേര്‍ന്ന് സമ്പാദനം ചെയ്തത്. 1977 സെപ്തംബറില്‍ വള്ളത്തോള്‍ ശതാബ്ദി പ്രമാണിച്ച് നടന്ന സെമിനാറില്‍ അവതരിപ്പിച്ച 41 പ്രബന്ധങ്ങളാണിതില്‍. മുഖ്യകൃതികളിലൂടെ, ഉമാകേരളം, ഗദ്യവും ഗവേഷണവും, ആശയമണ്ഡലം, കാവ്യരൂപം, ഉള്ളൂര്‍ പുതിയ കാഴ്ചപ്പാടില്‍ എന്നീ ആറുഭാഗങ്ങളിലായി അടുക്കിയിരിക്കുന്നു പ്രബന്ധങ്ങള്‍.