മായാദാസന്‍

മായാദാസന്‍ എന്ന തൂലികാനാമത്തില്‍ എഴുതിയിരുന്ന കെ.കൃഷ്ണന്‍ കുട്ടിയുടെ നിരവധി ഡിറ്റക്ടീവ് നോവലുകള്‍ ഒരുകാലത്ത് വലിയ വായനക്കാരെ സൃഷ്ടിച്ചിരുന്നു. പ്രധാനപ്പെട്ട കുറ്റാന്വേഷണ നോവലുകള്‍ ഇവയാണ്: അഞ്ചുലക്ഷം (കൊച്ചി സി.ഐ.സി.സി 1978), ഉച്ചാടനം (കൊച്ചി സി.ഐ.സി.സി 1977), കെണി (കൊച്ചി സി.ഐ.സി.സി 1976), കോഴിയങ്കം (കൊടുങ്ങല്ലൂര്‍ കേരള 1978), പെണ്‍ബുദ്ധി (ചമ്പക്കുളം ബി.കെ.എം 1978), ഹോട്ടല്‍ ഈഗിള്‍ (കൊച്ചി സി.ഐ.സി.സി 1977), റേസ് (കൊടുങ്ങല്ലൂര്‍ കേരള 1976).