(കവിത)
നീല പത്മനാഭന്‍
മെലിന്‍ഡ ബുക്‌സ് 2022

നീലപത്മനാഭന്റെ 25 കവിതകളുടെ സമാഹാരം. നീല പത്മനാഭന്റെ കവിതകളുടെ സ്രോതസ്സ് നിതാന്ത പ്രഹേളികയായ അവനിവാഴ്‌വ് തന്നെയാണ്. താന്‍ നിരന്തരം അനുഭവിക്കുന്ന സംഘര്‍ഷങ്ങളില്‍നിന്ന് അവിശ്വസനീയവും അതിക്രൂരവുമായ അനീതികളില്‍നിന്ന്, നൈമിഷികങ്ങളായ ആഹ്ലാദങ്ങളില്‍നിന്ന്, തീവ്രമായ വ്യഥകളില്‍നിന്ന്, സ്‌നേഹത്തിലും സ്‌നേഹരാഹിത്യത്തിലും നിന്ന് നീല പത്മനാഭന്‍ തന്റെ കവിതകള്‍ക്ക് ഊര്‍ജം കണ്ടെത്തുന്നു. അദ്ദേഹത്തിന്റെ ആറാമത്തെ കവിതാസമാഹാരമാണിത്.