ശബ്ദതാരാവലി
(നിഘണ്ടു)
ശ്രീകണേ്ഠശ്വരം പത്മനാഭപിള്ള
ഇരുപതാം നൂറ്റാണ്ടിനൊടുവില്‍ വരെയുള്ള മലയാളഭാഷയുടെ നിഘണ്ടുക്കളില്‍ ആധികാരികമായി കണക്കാക്കപ്പെടുന്ന മലയാള നിഘണ്ടു. 2200ല്‍പരം താളുകളുള്ള ഈ ഗ്രന്ഥം മലയാള പദങ്ങളുടെ അര്‍ത്ഥത്തെ സംബന്ധിച്ചിടത്തോളം അവസാന വാക്കാണ്. ഇരുപതുവര്‍ഷം കൊണ്ട് പൂര്‍ത്തീകരിച്ച ഇതിന്റെ ആദ്യപതിപ്പിന്റെ ആദ്യലക്കം 1917ലാണ് പുറത്തിറങ്ങിയത്. 1895 ല്‍ ആണ് ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ള നിഘണ്ടുനിര്‍മ്മാണത്തിനായി വായന തുടങ്ങിയത്. 1897ല്‍ എഴുത്ത് തുടങ്ങി. ദീര്‍ഘവര്‍ഷങ്ങളുടെ പ്രയത്നഫലമായി 1917ല്‍ ‘ശബ്ദതാരാവലി’യുടെ കയ്യെഴുത്തുപ്രതി പൂര്‍ത്തിയായി. പക്ഷെ, അത്ര വലിയൊരു പുസ്തകം അച്ചടിക്കാന്‍ അക്കാലത്തെ പ്രസാധകരാരും തയ്യാറായില്ല. അതിനാല്‍ ശബ്ദതാരാവലി ചെറിയ ഭാഗങ്ങളായി മാസിക പോലെ തുടര്‍ച്ചയായി പ്രസിദ്ധപ്പെടുത്താന്‍ തീരുമാനിച്ചു. ചാലക്കമ്പോളത്തിലെ പുസ്തകവ്യാപാരിയായ ജെ.കേപ്പയുമായി ചേര്‍ന്ന് 1917 നവംബര്‍ 13 ന് പദ്മനാഭപിള്ള ‘ശബ്ദതാരാവലി’യുടെ ആദ്യലക്കം മാസികാരൂപത്തില്‍ പുറത്തിറക്കി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അത്ര ക്രമമല്ലാതെ ഓരോരോ ലക്കങ്ങളായി ഒന്നാം പതിപ്പ് പുറത്തുവന്നു. ഒന്നാം പതിപ്പിന്റെ ഈ തരത്തിലുള്ള പ്രസിദ്ധീകരണ പ്രക്രിയ പൂര്‍ത്തിയാവാന്‍ അഞ്ചുവര്‍ഷം എടുത്തു. 1923 മാര്‍ച്ച് 16 ന് അവസാനത്തെ ഇരുപത്തിരണ്ടാം ലക്കം പുറത്തുവന്നു.
രണ്ടാം പതിപ്പിനു രണ്ടു വാല്യങ്ങളാണുള്ളത്. ഓരോ വാല്യത്തിലും ആയിരത്തിലധികം താളുകള്‍. അങ്ങനെ രണ്ടുവാല്യത്തിലും കൂടെ ഏകദേശം 2250 താളുകള്‍.
പിന്നീട് പല പതിപ്പുകള്‍ ഇറങ്ങിയ നിഘണ്ടു ഇന്ന് മലയാളത്തില്‍ കൂടുതല്‍ കോപ്പികള്‍ വിറ്റഴിഞ്ഞ ഒന്നാണ്.
Leave a Reply