(ജീവചരിത്രം)
പി.പരമേശ്വരന്‍
ശ്രീനാരായണഗുരുവിനെക്കുറിച്ച് പി.പരമേശ്വരന്‍ എഴുതിയ ജീവചരിത്രകൃതി. സ്വാമി രംഗനാഥാനന്ദ കൃതിയെപ്പറ്റി ഇങ്ങനെ പറയുന്നു: ”നമ്മുടെ രാജ്യത്ത് മാനുഷികമൂല്യങ്ങള്‍ക്കു വേണ്ടിയും സാമൂഹികമാറ്റങ്ങള്‍ക്കു വേണ്ടിയും നിലകൊള്ളുന്നവര്‍ ശ്രീനാരായണഗുരുദേവന്റെ ഉദ്‌ബോധനങ്ങളില്‍ നിന്നും, അങ്ങേയറ്റം അനുകമ്പനിറഞ്ഞ ആ വ്യക്തിത്വത്തിലെ ഹ്യദ്യ സുഗന്ധമായ ആധ്യാത്മികതയില്‍ നിന്നും ധാരാളം കാര്യങ്ങള്‍ ഗാഢമായി ഗ്രഹിക്കേണ്ടതുണ്ട്. ഭാരതത്തിലെയും വിദേശത്തെയും ഒരു വലിയ വിഭാഗം വായനക്കാര്‍ക്കായി ഈ പുസ്തകം ആ സുഗന്ധം പേറുന്നു….
ഡോ. സുകുമാര്‍ അഴീക്കോട് ഇങ്ങനെ എഴുതുന്നു: ”നല്ല ഭാഷ- പ്രസന്നം, മധുരം, സുശക്തം, ഭാരതീയ സംസ്‌കാരത്തിന്റെ കാന്‍വാസില്‍, കേരളത്തിലെ മണ്‍തരികളുടെ വര്‍ണശബളിമ കലര്‍ത്തി, വിശ്വോത്തരത്വം ചാര്‍ത്തി ഒരു മഹാത്മാവിന്റെ ചിത്രം ഈ ഗ്രന്ഥം നിങ്ങളുടെ മനസ്സില്‍ മങ്ങാത്ത ലിപികളില്‍ വരച്ചുവയ്ക്കുന്നു. ഒരു ജീവചരിത്രത്തിന് ഇതില്‍പരം വളരെയൊന്നും വേണ്ടാ വിജയിക്കാന്‍. ശ്രീനാരായണഗുരുവിന്റെ ജീവചരിത്രങ്ങളുടെയിടയില്‍ സംഭവസമഗ്രത കൊണ്ടും സംവിധാന ഭംഗികൊണ്ടും ഇത്രമാത്രം സുപാരായണീയമായ മറ്റൊന്നുണ്ടോയെന്നും വായനക്കാര്‍ തന്നെ നിശ്ചയിക്കട്ടെ.