(ആത്മകഥ)
എ.പി.ജെ അബ്ദുള്‍കലാം
ഡി.സി ബുക്‌സ് 2023
മിസൈല്‍ ടെക്നോളജി വിദഗ്ദ്ധനായ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ആത്മകഥ. പിന്നീട് രാഷ്ട്രപതിയായ മഹാന്‍. പ്രതിരോധ ശാസ്ത്രജ്ഞനെന്നനിലയില്‍ ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്നം ലഭിച്ച സമാനതകളില്ലാത്ത വ്യക്തിത്വത്തിനുടമയാണ് അബ്ദുള്‍ കലാം. അദ്ദേഹത്തിന്റെ വ്യക്തിപരവും ഔദ്യോഗികവുമായ ഉയര്‍ച്ചയുടെയും നിസ്തുലമായ സേവനങ്ങളുടെയും കഥ പറയുന്നതോടൊപ്പം നമ്മുടെ രാജ്യത്തെ അന്താരാഷ്ട്ര നിലവാരമുള്ള ഒരു മിസൈല്‍ശക്തിയുടെ തലത്തിലേക്ക് ഉയര്‍ത്തിയ അഗ്‌നി, പൃഥ്വി, ആകാശ്, ത്രിശൂല്‍ എന്നീ മിസൈലുകളുടെ രൂപകല്പന, നിര്‍മ്മാണം, വിക്ഷേപണം എന്നീ വിവിധ ഘട്ടങ്ങളെക്കുറിച്ച് തികച്ചും ആധികാരികവും വിജ്ഞാനപ്രദവുമായി വിവരിച്ചിരിക്കുന്നു.
അബ്ദുള്‍ കലാം ഏറെ മമത പുലര്‍ത്തിയിരുന്ന, അദ്ദേഹം പ്രാതിനിധ്യം വഹിക്കുന്ന, സാധാരണക്കാരുടെ സമൂഹത്തിന് ഉത്തേജനവും ആത്മവിശ്വാസവും പകരുംവിധം അദ്ദേഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്പിന്റെ ചരിത്രം ആലേഖനം ചെയ്തിരിക്കുന്നു ഈ കൃതിയില്‍. വിവര്‍ത്തകന്‍: പി.വി. ആല്‍ബി