അഗ്നിസാക്ഷി
ഡി.സി. ബുക്സ്
ലളിതാംബിക അന്തര്‍ജനം രചിച്ച മലയാളത്തിലെ പ്രശസ്തമായ നോവലാണ് അഗ്നിസാക്ഷി. ബ്രാഹ്മണ സമുദായത്തിലെ ഒരു സ്ത്രീയുടെ ജീവിതത്തിലെ മൂന്നു ഘട്ടങ്ങളാണ് കഥയില്‍. ഭാര്യയില്‍ നിന്ന് സ്വാതന്ത്ര്യ സമര സേനാനിയും പിന്നീട് സന്യാസിനിയായും മാറുന്ന നായികയുടെ കഥ. നാല്‍പ്പതു വര്‍ഷക്കാലത്തെ സാമൂഹികവും രാഷ്ട്രീയവുമായ പരിവര്‍ത്തനങ്ങളുടെ ഓര്‍മ്മക്കുറിപ്പുകൂടിയാണ് നോവല്‍. കേരളീയ സമൂഹത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ പരിവര്‍ത്തനങ്ങളുടെ കഥയും സാമൂഹിക സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിതം ബലിദാനമായി കൊടുത്ത മാമ്പള്ളി ഇല്ലത്ത് 'അഗ്നിസാക്ഷി'യായി 'കുടി' കയറിയെത്തിയ തേതിക്കുട്ടിക്കാവിന്റെ കഥ. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നോവല്‍ ഖണ്ഡഃശ ആദ്യം പ്രസിദ്ധീകരിച്ചു. 1977ല്‍ പുസ്തക രൂപത്തില്‍. ഈ നോവലിന് ആദ്യത്തെ വയലാര്‍ അവാര്‍ഡ്, കേന്ദ്ര,കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍, ഓടക്കുഴല്‍ അവാര്‍ഡ് എന്നിവ ലഭിച്ചു.
ഈ നോവലിനെ ആസ്പദമാക്കി ശ്യാമപ്രസാദ് അതേപേരില്‍ 1999ല്‍ ചലച്ചിത്രമുണ്ടാക്കി.
Leave a Reply