ആല്‍ക്കെമിസ്റ്റ്
(നോവല്‍)
പൗലോ കൊയ്‌ലോ
ഡി.സി ബുക്‌സ് 2023
ലോകത്തെ മുഴുവന്‍ മാസ്മരിക വലയത്തിലാഴ്ത്തിയ പൗലോ കൊയ്ലോയുടെ നോവല്‍. ലോകമെമ്പാടും ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞ കൃതി. ജീവിതത്തിന്റെ അര്‍ത്ഥം മനസ്സിലാക്കുവാന്‍ സമ്മെ സഹായിക്കുന്ന പുസ്തകം. തന്റെ ജന്മനാടായ സ്‌പെയിനില്‍നിന്നും പിരമിഡുകളുടെ കീഴില്‍ മറഞ്ഞിരിക്കുന്ന നിധി തേടി ഈജിപ്ഷ്യന്‍ മരുഭൂമികളിലേക്ക് സാന്റിയാഗോ എന്ന ഇടയബാലന്‍ നടത്തുന്ന യാത്ര. കരുത്തുറ്റ ലാളിത്യവും ആത്മോദ്ദീപകമായ ജ്ഞാനവും നിറയുന്ന ആ യാത്രയുടെ കഥയാണ് ആല്‍കെമിസ്റ്റ്.
തികച്ചും അജ്ഞാതമായ ആ നിധി തേടിയുള്ള യാത്രയില്‍, പ്രതിബന്ധങ്ങളെ മറികടക്കാന്‍ സാധിക്കുമോയെന്ന ആശങ്കയില്‍ യാത്ര തുടങ്ങിയ സാന്റിയാഗോയെ കാത്തിരുന്നത് വിസ്മയങ്ങളായിരുന്നു. ലോകസത്യങ്ങളും നന്മകളും തന്റെ ഉള്ളില്‍ കുടിയിരിക്കുന്ന നിധിയെ അവനു വെളിവാക്കിക്കൊടുക്കുന്നു. നമ്മുടെ സ്വപ്നങ്ങളുടെ ശക്തിയെ തിരിച്ചറിയാനും സ്വന്തം ഹൃദയത്തിലേക്ക് കാതോര്‍ക്കാനും ഓരോ വായനക്കാരനെയും പ്രാപ്തരാക്കുന്നു സാന്റിയാഗോയുടെ ജീവിതകഥ. എല്ലാ വായനക്കാരുടെയും ലോകത്തെ കീഴ്‌മേല്‍ മറിക്കുന്ന ഒരു കൃതി ഓരോ ദശകത്തിലും പിറക്കുന്നു- ആല്‍കെമിസ്റ്റ് അത്തരമൊരു കൃതിയാണ്. വിവര്‍ത്തനം: രമാ മേനോന്‍.
Leave a Reply