അലിഗഡിലെ തടവുകാരന് (1972)
ചരിത്രത്തില്‍ ബിരുദം നേടാന്‍ അലിഗഡില്‍ ചെന്നു താമസിക്കുന്ന ബഷീറാണ് ഇതിലെ കഥാപാത്രം. ബിരുദംനേടി ഗവേഷകവിദ്യാര്‍ത്ഥിയായി അവിടെത്തന്നെ പഠിത്തം തുടര്‍ന്നു. കാര്‍ട്ടൂണിസ്റ്റ് ഗുപ്ത, വിപ്ളവകാരി ഡോഗ്ര, ഹസീന എന്ന സുന്ദരി, ഹാര്‍മോണിയം വായനക്കാരനായ അന്ധന് എന്നിവരുമായെല്ലാം അയാള്‍ ബന്ധപ്പെട്ടു. എന്നാല്‍ അലിഗഡ്, വിപ്ളവത്തിന്റെ തീജ്വാലകള്‍ ഉയര്‍ന്നിരുന്ന അവിടെ ഹിന്ദു മുസ്ളീം ലഹള പൊട്ടിപ്പുറപ്പെടുന്നു. ഡോഗ്ര എന്ന വിപ്ളവകാരി കൊല്ലപ്പെടുന്നു. ഇന്ത്യന്‍ വിപ്ളവപ്രസ്ഥാനത്തിന് നേരിടുന്ന വിപത്തുകളുടെയും ദുരന്തങ്ങളുടെയും കഥയാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള ഈ നോവലില്‍ പറയുന്നത്.
Leave a Reply