ഈ നോവലിലെ നായകനായ പണിക്കര്‍ ഏകാകിയും ദു:ഖിതനും അശാന്തനുമാണ്. ഒരു കാറപകടത്തില്‍പെട്ട് അയാളുടെ ഭാര്യ സതിയും മകളും മരിക്കുന്നു. പ്രാപഞ്ചികസുഖങ്ങളുടെ അസ്ഥിരതയെപ്പറ്റി എപ്പോഴും പണിക്കര്‍ ശാന്തിതേടി ലോകസഞ്ചാരം തുടരുന്നു. ബുദ്ധമതദര്‍ശനങ്ങളിലേക്കും ക്രിസ്തുമതത്തിലേക്കും ഹിന്ദുദര്‍ശനങ്ങളിലേക്കും അയാള്‍ കടന്നുചെല്ലുന്നു. സ്വന്തം അനുജനെപോലെ അയാള്‍ രാജനെ സ്‌നേഹിക്കുന്നു. ഉമ എന്ന സാധ്വിയായ പെണ്‍കുട്ടിയെ രാജന്‍ ഭാര്യയായി തെരഞ്ഞെടുക്കുന്നു. എന്നാല്‍ ഉമയോട് തോന്നുന്ന അഭിനിവേശം നിയന്ത്രിക്കാന്‍ പണിക്കര്‍ക്ക് കഴിയുന്നില്ല. ഉമയെ സ്പര്‍ശിക്കുന്ന നിമിഷം അവളുടെ വാക്കുകള്‍ അയാളെ ഏറെ കുറ്റബോധത്തിലേക്ക് നയിക്കുന്നു. സ്വന്തം ആത്മാവിലേക്ക് തീര്‍ത്ഥാടനം ചെയ്യുന്ന കഥാപാത്രങ്ങളാണ് വിലാസിനിയുടെ നോവലുകളിലുള്ളത്.