(കവിതകള്‍)
അയ്യപ്പപ്പണിക്കര്‍
ഡി.സി.ബുക്‌സ് 2023
അയ്യപ്പപ്പണിക്കരുടെ കവിതയുടെ ആദ്യത്തെ സമ്രഗ സമാഹാരമാണിത്. 1951 മുതല്‍ 2006 വരെ അന്‍പത്തഞ്ചു വര്‍ഷം അദ്ദേഹം ഊര്‍ജ്ജസ്വലനായി കാവ്യരചനയില്‍ ഏര്‍പ്പെട്ടിരുന്നു. ‘എന്റെ ഭിത്തിമേല്‍’ മുതല്‍ ‘ഏറ്റവും കൂടുതല്‍’ വരെയുള്ള രചനകളില്‍ നാം കാണുക ഋജുരേഖയിലുള്ള വളര്‍ച്ചയല്ല, നിരന്തരമായ സ്വര-ഭാവ പരിവര്‍ത്തനവും ആധുനികതയുടെ പുതു നിര്‍വചനങ്ങള്‍ക്കായുള്ള കൗതുകനിര്‍ഭരമായ അന്വേഷണവുമാണ്. അനുക്രമവികാസത്തിന്റെയും പക്വതാപ്രാപ്തിയുടെയും ഒരു ഗ്രാഫ് കൊണ്ട് അദ്ദേഹത്തിന്റെ കാവ്യസപര്യയെ അടയാളപ്പെടുത്താനാവില്ല, വായനക്കാരെ അനുസ്യൂതമായി വിസ്മയിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന, പ്രകൃതിയുടെ സകല മേഖലകളും ഉള്‍പ്പെട്ട, വൈവിധ്യത്തിന്റെ ഒരു ഭൂപടമാവും അദ്ദേഹത്തിന്റെ കവിതയ്ക്ക് കൂടുതല്‍ അനുയോജ്യം.