(സാമൂഹ്യവിമര്‍ശനം)
അരുന്ധതി റോയി
ഡി സി ബുക്സ് 2023
വിവര്‍ത്തനം- ജോസഫ് കെ. ജോബ്. സ്വാതന്ത്ര്യം എന്ന വാക്കിന്റെ പുതിയ അര്‍ഥതലങ്ങള്‍ ചര്‍ച്ചചെയ്യുന്ന കൃതി. പ്രമുഖ ഇംഗ്ലീഷിന്ത്യന്‍ എഴുത്തുകാരി അരുന്ധതി റോയിയുടേതാണ് രചന. ഇന്ത്യന്‍ ഭരണകൂടത്തിന്റെ സാന്നിധ്യത്തെ അധിനിവേശമായിക്കാണുന്ന കാശ്മീരികള്‍ക്കിടയില്‍ മുഴങ്ങിക്കേട്ട ഐതിഹാസികമായ മന്ത്രമാണ് സ്വാതന്ത്ര്യം. സ്വാതന്ത്ര്യത്തിനായുള്ള ഈ മുറവിളികള്‍ ഉയര്‍ത്തുന്നത് ഭിന്നതയുടെ സ്വരമാണോ അതോ ഐക്യത്തിന്റേതാണോ? അതിനുത്തരം കിട്ടുന്നതിനു മുന്‍പായി മറ്റൊരു ഭീകരാവസ്ഥ ‘ആസാദി’ എന്ന വാക്കിന്റെ മറ്റൊരുതലം നമുക്കു വെളിവാക്കി- കോവിഡ് 19. അന്താരാഷ്ട്ര അതിര്‍ത്തികളെ അസംബന്ധമാക്കിക്കൊണ്ട്, ലക്ഷക്കണക്കിന് ജനങ്ങളെ ഇല്ലാതാക്കി, മറ്റൊന്നിനും സാധ്യമല്ലാത്തവിധം ആധുനികലോകത്തെ ഈ മഹാമാരി നിശ്ചലാവസ്ഥയിലാക്കി. ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകള്‍ വര്‍ധിച്ചുവരുന്ന ഈ കാലത്ത് സ്വാതന്ത്ര്യം എന്ന വാക്കിന്റെ പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടെത്താന്‍ നമ്മെ വെല്ലുവിളിക്കുകയാണ് അരുന്ധതി റോയി.