(ഉപന്യാസം)
എം.ആര്‍.ബാലകൃഷ്ണവാരിയര്‍
അഞ്ചുഭാഗങ്ങളിലായി പലപ്പോഴായി ഇറങ്ങിയ പ്രബന്ധസമാഹാരമാണ് പ്രബന്ധമങ്ജരി. ആദ്യപതിപ്പ് 1935ല്‍ ഇറങ്ങി. വിവിധ വിഷയങ്ങള്‍. സാഹിത്യപരമായ ചില വിനോദങ്ങള്‍, ഭാവനാശക്തിയും ശാസ്ത്രകാരന്മാരും, ഭാഷാന്തരീകരണവും മലയാളഭാഷയും, കേരളവും ജൈനമതവും,കേരളവര്‍മയും ചന്തുമേനോനും, കേരളവും ചൈനയും, കേരളവര്‍മയും കേരളപാണിനിയും, വിഴിഞ്ഞവും കാന്തല്ലൂരും, മണിപ്രവാളത്തിന്റെ മുന്നേറ്റം,കേരളത്തിലെ മരുമക്കത്തായം, കേരളോല്പത്തിയും ഗ്രാമപദ്ധതിയും, ഭാഷാമിശ്രം, കേരളത്തിലെ നര്‍ത്തകികള്‍, കേരളത്തിലെ വാണിജ്യ സംഘങ്ങള്‍, കുമാരനാശാന്റെ കാവ്യകല, കെ.എം.പണിക്കരുടെ മാതൃഭാഷാ സേവനം തുടങ്ങിയ പ്രബന്ധങ്ങളാണ് അഞ്ചുഭാഗങ്ങളിലായി കിടക്കുന്നത്.