ഭക്തി
(ആധ്യാത്മികം)
ദേവദത്ത് പട്‌നായിക്
ഡി.സി.ബുക്‌സ് 2023
പരിഭാഷ: മുളക്കുളം മുരളീധരന്‍. എന്തുകൊണ്ടാണ് ഹിന്ദുക്കള്‍ വളരെ ആചാരപരമായത്? എന്തുകൊണ്ടാണവര്‍ വിഗ്രഹാരാധാന നടത്തുന്നത്? എന്തുകൊണ്ടാണവര്‍ എപ്പോഴും ജാതി സംരക്ഷിക്കുന്നത്? അവര്‍ സസ്യഭുക്കുകളാണോ? അവരുടെ പ്രാര്‍ത്ഥനകള്‍ ക്രിസ്ത്യന്‍, മുസ്ലിം പ്രാര്‍ത്ഥനകളില്‍നിന്ന് വ്യത്യസ്തമാണോ? ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ മുസ്ലിം അധിനിവേശം ഹിന്ദു സംസ്‌കാരത്തെ തകര്‍ത്തുകളഞ്ഞോ? ഹിന്ദു തത്ത്വശാസ്ത്രത്തിലും ഇന്ത്യാചരിത്രത്തിലും ഊന്നിനിന്നുകൊണ്ട് ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ സരളവും സൂക്ഷ്മവുമായി നല്‍കുകയാണ് ദേവ്ദത്ത് പട്നായിക്. മൃദുഹിന്ദുക്കളുടെയും തീവ്രഹിന്ദുക്കളുടെയും അഹിന്ദുക്കളുടെയും കാഴ്ചകളും കാഴ്ചപ്പാടുകളും മാറ്റിമറിക്കാന്‍പോന്ന ഉള്‍ക്കാഴ്ചകളാണ് ഇതിലുള്ളത്.
Leave a Reply