ഇന്നത്തെ സാഹിത്യകാരന്മാര്
(ജീവചരിത്രം)
സി.പി.ശ്രീധരന്
കോട്ടയം സാഹിത്യവേദി പബ്ലിക്കേഷന്‍സ് 1969ല്‍ പുറത്തിറക്കിയ സാഹിത്യകാര നിഘണ്ടുവാണിത്. ജീവിച്ചിരിക്കുന്ന ആയിരത്തിഎണ്ണൂറോളം സാഹിത്യകാരന്മാരെപ്പറ്റി ജീവചരിത്രപരവും നിരൂപണപരവുമായ കുറിപ്പുകള്‍ അക്ഷരമാലാക്രമത്തില്‍ സമാഹരിച്ചിരിക്കുന്നു. ആദ്യത്തെ 164 പുറങ്ങളില്‍ മലയാള ഭാഷയുടെ ഉല്പത്തി തൊട്ട് അത്യാധുനിക കവിത വരെയുള്ള സാഹിത്യവികാസത്തിന്റെ നിരൂപണപരമായ പ്രതിപാദനമുണ്ട്. ഡോ.കെ.ഭാസ്കരന് നായരുടെ അവതാരിക, ഗ്രന്ഥകാരന്റെ കുറിപ്പ് എന്നിവ ആദ്യം നല്കിയിരിക്കുന്നു. കൂടുതല്‍ ഗ്രന്ഥകാരന്മാരെപ്പറ്റി അച്ചടിക്കിടയില്‍ സമാഹരിച്ച കുറിപ്പുകളും സൂചികയും ഉള്‍പ്പെടുത്തിയിരിക്കുന്നു.
Leave a Reply