ദുരവസ്ഥ (ഖണ്ഡകാവ്യം)
മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ കുമാരനാശാന് രചിച്ച ഖണ്ഡകാവ്യമാണ് ദുരവസ്ഥ. കലാപകാരികളില്‍നിന്ന് രക്ഷപ്പെട്ട നമ്പൂതിരി യുവതിയായ സാവിത്രി, ചാത്തന് എന്ന പുലയയുവാവിന്റെ കുടിലില്‍ എത്തിപ്പെടുന്നതും അവര്‍ക്കിടയില്‍ പുതിയൊരു ബന്ധം നാമ്പിടുന്നതുമാണ് കവിതയിലെ പ്രമേയം. ജാതിവ്യവസ്ഥയ്ക്കെതിരെ ശബ്ദിക്കുകയും മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു സോദ്ദേശ്യകൃതിയാണ് ഇത്. ദുരവസ്ഥയെ കേരളത്തിലെ പുരോഗമനസാഹിത്യത്തിന്റെ മുന്നോടിയായി ഇ.എം.എസ്. വിശേഷിപ്പിച്ചിട്ടുണ്ട്.
Leave a Reply