ജ : 12041871, തൊമ്മന്‍വിളാകം, കായിക്കര, തിരുവനന്തപുരം.പ്രശസ്ത പണ്ഡിതന്മാരുടെ കീഴില്‍ സംസ്‌കൃത ഭാഷയും ദര്‍ശനങ്ങളും ശാസ്ത്രങ്ങളും പഠിച്ചു. സംസ്‌കൃതം പഠിപ്പിച്ചതുകൊണ്ട് ആശാന്‍ എന്ന പേരുണ്ടായി. കുമാരു, എന്‍.കെ., ആശാന്‍ തുടങ്ങിയ പല പേരുകളിലും ആദ്യകാലത്തു കവിതകളെഴുതി. അധികവും സ്‌തോത്രങ്ങളായിരുന്നു. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായി അരുവാല്‍ ചിന്നസ്വാമി എന്നും അറിയപെ്പട്ടു. മൈസൂറിലും കൊല്‍ക്കത്തയിലും താമസിച്ചു പഠിച്ചു. ഇംഗ്‌ളീഷിലും സംസ്‌കൃതത്തിലും ഉപരിവിദ്യയും ലഭിച്ചു. 1902 മുതല്‍ 16 വര്‍ഷം എസ്.എന്‍.ഡി.പി. യോഗത്തിന്റെ സെക്രട്ടറി. 1904 ല്‍ വിവേകോദയം പത്രം തുടങ്ങി. വെയില്‍സ് രാജകുടുംബത്തില്‍ നിന്ന് പട്ടുംവളയും ലഭിച്ചു.
ക്യതികള്‍ :

വീണപൂവ്, നളിനി, ലീല, പ്രരോദനം, ചിന്താവിഷ്ടയായ സീത, ദുരവസ്ഥ, ചണ്ഡാലഭികഷുകി, കരുണ, പുഷ്പവാടി, വനമാല, ബാലരാമായണം, ശ്രീബുദ്ധചരിതം തുടങ്ങിയ കവിതകളും വിവര്‍ത്തനങ്ങളും ഗദ്യകൃതികളുമായി 25 എണ്ണം.
മ : 16011924 പല്‌ളനയാറ്റില്‍ 'റെഡീമര്‍' ബോട്ടപകടത്തില്‍ മരിച്ചു.