(നോവല്‍)
അനില്‍കുമാര്‍ എം.ആര്‍
ഡി.സി ബുക്‌സ് 2023
കണ്ടമ്പററി ന്യൂസ് എന്ന ഇംഗ്ലിഷ് പത്രത്തിലെ എന്റര്‍ടെയ്ന്‍മെന്റ് ഡസ്‌കില്‍ സാഹിത്യവിഭാഗം എഡിറ്റോറിയല്‍ ഹെഡ് ആയ സിദ്ധാര്‍ത്ഥന്‍ യാദൃച്ഛികമായി എക്സ് എന്നൊരാള്‍ നടത്തുന്ന എക്സ്‌കവേഷന്‍സ് എന്നൊരു ബ്ലോഗ് കാണാനിടയാകുന്നു. അതില്‍ എക്സിന് തെരുവില്‍നിന്നു ലഭിച്ച ഡിടിപി ചെയ്ത ചില നോവല്‍ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. ആ ഡിടിപി കോപ്പിയില്‍ ചോരപ്പാടുകളുണ്ടായിരുന്നത്രേ. അത് ഗബ്രിയേല്‍ ജോസഫ് കട്ടക്കാരന്‍ എന്ന ആംഗ്ലോ ഇന്ത്യന്‍ എഴുത്തുകാരന്റെ ദേശത്തെപ്പറ്റി പറഞ്ഞ ആയിരം നുണകള്‍ എന്ന ഇംഗ്ലിഷ് നോവലിന്റെ മലയാളവിവര്‍ത്തന ഭാഗങ്ങളാണെന്ന് സിദ്ധാര്‍ത്ഥന്‍ കണ്ടെത്തുന്നു. മഞ്ഞ-വെള്ള എന്നീ പേരുകളുള്ള ഇരട്ടഗ്രാമത്തില്‍ റൈറ്റേഴ്സ് ബംഗ്ലാവ് എന്ന കൊളോണിയല്‍ ഭവനത്തിലാണ് ആ എഴുത്തുകാരന്‍ താമസിക്കുന്നതെന്നു മനസ്സിലാക്കി, സിദ്ധാര്‍ത്ഥന്‍ അയാളെയും തേടി യാത്രയാവുന്നു. ആ യാത്രയിലുണ്ടാകുന്ന വിചിത്രവും നിഗൂഢവുമായ അനുഭവങ്ങളാണ് ഉദ്വേഗജനകമായ ഈ നോവല്‍.