(ലേഖന സമാഹാരം)
രാമചന്ദ്രഗുഹ
ഡി.സി ബുക്‌സ് 2023
ഇന്ത്യയുടെ ആഭ്യന്തരവും അന്താരാഷ്ട്രീയവുമായ സമസ്യകളെ ആഴത്തില്‍ വിശകലനം ചെയ്യുന്ന ലേഖനങ്ങള്‍. അമര്‍ത്യ സെന്നും എറിക് ഹോബ്സോമും ഡി.ഡി കൊസാംബിയും യു.ആര്‍ അനന്തമൂര്‍ത്തിയുംപോലുള്ള ധിഷണാശാലികളെ വിമര്‍ശനാത്മകമായി വിലയിരുത്തുന്ന രചനകള്‍. കാശ്മീര്‍ പ്രശ്നവും ശ്രീലങ്കയിലെ തമിഴ് പ്രശ്നങ്ങളും ഇന്ത്യയിലെയും പാകിസ്ഥാനിലെയും മതവും രാഷ്ട്രീയവും തമ്മിലുള്ള സങ്കീര്‍ണമായ ബന്ധങ്ങളും തുടങ്ങി ഈ കൃതിയില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്ന ഓരോ ലേഖനങ്ങളും, ഇന്ത്യയും ലോകം മുഴുവനും ചര്‍ച്ചചെയ്യുന്ന അതീവപ്രാധാന്യമുള്ള വിഷയങ്ങളിലേക്കുള്ള വാതായനങ്ങളാണ്.