(ബാലസാഹിത്യം)
അഷിത
ഡി.സി ബുക്‌സ് 2023
കഥകള്‍ കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്ന കൊച്ചുകൂട്ടുകാര്‍ക്കായി ഡി.സി ബുക്‌സ് തയ്യാറാക്കിയിരിക്കുന്ന കൃതി. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന രസകരവും ലളിതവുമായ നിരവധി കഥകളാണ് ഈ കൃതിയിലുള്ളത്. കുഞ്ഞുമനസ്സുകള്‍ക്ക് ലളിതമായി മനസ്സിലാക്കാനും അവയുടെ സാരാംശം ഉള്‍ക്കൊള്ളാനും കഴിയുന്ന തരത്തില്‍ ലളിതമായ ആഖ്യാനമാണ് ഇതിന്റെ സവിശേഷത. നമുക്കെല്ലാം ഏറെ പ്രിയപ്പെട്ടതും വായിച്ചും കേട്ടും അറിഞ്ഞതുമായ കുഞ്ഞുകഥകളുടെ പുനരാഖ്യാനമാണിത്. ഈ കഥകള്‍ കുട്ടികള്‍ക്ക് വായിക്കാനും മുതിര്‍ന്നവര്‍ക്ക് വായിച്ചുകൊടുക്കാനും ഉതകുന്നതാണ്. കഥാകൃത്തും വിവര്‍ത്തകയുമായ അഷിതയാണ് കഥകളുടെ പുനരാഖ്യാനം നിര്‍വഹിച്ചിരിക്കുന്നത്.